ഇന്ത്യൻ കരസേനയിൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന പരീക്ഷകൾ പരിചയപ്പെടാം. 1.കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ എല്ലാവർഷവും രണ്ടു തവണ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെ സർവീസ് സെലക്ഷൻ ബോർഡ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഇൻെറർവ്യൂവിന് വിളിക്കും. ഉദ്യോഗാർത്ഥികൾക്ക് പെർമെനൻെറ കമ്മീഷനോ ഷോർട്ട് സർവീസ് കമ്മീഷനോ തിരഞ്ഞെടുക്കാം. പെർമനൻെറ കമ്മീഷൻ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂണിലും ഷോർട്ട് സർവീസ് കമ്മീഷൻ തിരഞ്ഞെടുത്തവർക്ക് വിവിധ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമികളിലുമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കമ്മീഷൻഡ് പോസ്റ്റായ ലെഫ്റ്റനന്റ് റാങ്കിലാണ് ആദ്യ നിയമനം. 2.നാഷണൽ ഡിഫൻസ് അക്കാദമി (NDA) കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പോലെ വർഷത്തിൽ രണ്ടു തവണ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിക്കും. +2 വിജയമാണ് അടിസ്ഥാന യോഗ്യത.(നേവി, എയർ ഫോഴ്സ് എന്നീ സേനകളിൽ ഓഫീസറാകാൻ സയൻസ് സ്ട്രീം ആവശ്യമാണ്). എഴുത്ത് പരീ