Career in the Indian Army

ഇന്ത്യൻ കരസേനയിൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന പരീക്ഷകൾ പരിചയപ്പെടാം.

1.കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ
എല്ലാവർഷവും രണ്ടു തവണ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും.

ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത.

എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെ സർവീസ്‌ സെലക്ഷൻ ബോർഡ്‌ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഇൻെറർവ്യൂവിന് വിളിക്കും.ഉദ്യോഗാർത്ഥികൾക്ക് പെർമെനൻെറ കമ്മീഷനോ ഷോർട്ട് സർവീസ് കമ്മീഷനോ തിരഞ്ഞെടുക്കാം.

പെർമനൻെറ കമ്മീഷൻ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂണിലും ഷോർട്ട് സർവീസ് കമ്മീഷൻ തിരഞ്ഞെടുത്തവർക്ക് വിവിധ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമികളിലുമാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കമ്മീഷൻഡ് പോസ്റ്റായ ലെഫ്റ്റനന്റ് റാങ്കിലാണ് ആദ്യ നിയമനം.

2.നാഷണൽ ഡിഫൻസ് അക്കാദമി (NDA)

കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പോലെ വർഷത്തിൽ രണ്ടു തവണ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിക്കും. +2 വിജയമാണ് അടിസ്ഥാന യോഗ്യത.(നേവി, എയർ ഫോഴ്സ് എന്നീ സേനകളിൽ ഓഫീസറാകാൻ സയൻസ് സ്ട്രീം ആവശ്യമാണ്).എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെ സർവീസ് സെലക്ഷൻ ബോർഡ് ഇൻെറർവ്യൂവിനു ക്ഷണിക്കും.(എർഫോഴ്സിലേക്കപേക്ഷിക്കുന്നവർ പൈലറ്റ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് കൂടി വിജയിക്കണം)തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ മൂന്നു വർഷം മഹാരാഷ്ട്രയിലെ ഖടക്‌വാസലയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിലും തുടർന്ന് ഒരുവർഷം ഇന്ത്യൻ മിലിട്ടറി അക്കാദമി/നേവൽ അക്കാദമി/ എയർ ഫോഴ്‌സ് അക്കാദമി എന്നിവിടങ്ങളിൽ പരിശീലനം ഉണ്ടാകും.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലെഫ്റ്റനന്റ്/സമാന റാങ്കിൽ നിയമനം ലഭിക്കും.


3. 10+2 ടെക്കനിക്കൽ എൻട്രി സ്കീം

കരസേനയിൽ എഞ്ചിനീയറീയറാവാനുള്ള ഏറ്റവും സുവർണാവസരം ആണ് 10+2 ടെക്കനിക്കൽ എൻട്രി.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് 70 % മാർക്കോടെ +2 വിജയിച്ച 16.5 ക്കും 19.5 ക്കും മധ്യേ പ്രായമുള്ള ആൺകുട്ടികൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകളുടെ പ്രാഥമിക പരിശോധനകൾക്ക് ശേഷം കട്ട് ഓഫ് മാർക്ക് അനുസരിച്ച് യോഗ്യരായവരെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സർവീസ് സെലക്ഷൻ ബോർഡ് ഇൻെറർവ്യൂവിനു ക്ഷണിക്കും.വിശദമായ വൈദ്യപരിശോധനക്കും ഉദ്യോഗാർത്ഥികൾ വിധേയരാകണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് വർഷമാണ് പരിശീലനം, ഇതിൽ ആദ്യ വർഷം സൈനിക പരിശീലനവും തുടർന്ന് നാല് വർഷം എഞ്ചിനീയറിംഗ് പഠനവുമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം ലഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും.

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6