HISTORY OF TRAIN
ലോകത്തിലെ ആദ്യ സ്‌ടീം ലോക്കൊമൊട്ടീവ് 1803 ൽ റിച്ചാർഡ് ട്രെവിതിക് രൂപകൽപന ചെയ്തതായിരുന്നു.പിന്നീട് റോബർട്ട് സ്റ്റീഫൻസണും, ജോർജ് സ്റ്റീഫൻസണും റോക്കറ്റ് എന്ന ആവി എഞ്ചിൻ രൂപകൽപന ചെയ്തു .1814 ൽ നോർതാംബെർലാൻഡിലെ കില്ലിംഗ് വർത്തിലെ കൽക്കരി ഖനിയിലേക്കായിരുന്നു റോക്കറ്റിന്റെ ആദ്യ യാത്ര.1825 സെപ്റ്റംബർ 27 നായിരുന്നു ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ലോത്തിലെ ആദ്യ യാത്രാസംവിധാനം നിലവിൽ വന്നത്. ഇംഗ്ലണ്ടിലെ സ്റ്റോക്ടണ് മുതൽ ഡാർലിംഗ്ടൺ വരെയായിരുന്നു അത്.
ബുള്ളറ്റ് ട്രെയിൻ
ലോകത്തിലെ ആദ്യ അതി വേഗ ബുള്ളെറ്റ് ട്രെയിൻ സർവീസ് നടത്തിയത് 1964 ൽ ജപ്പാനിലെ ടോക്യോയിൽ നിന്ന് ഒസാക്കയിലേക്കാണ്
ഇന്ത്യയിലെ തീവണ്ടി
- ബോംബെ മുതൽ താനെ വരെ 1853 ഏപ്രിൽ 16 നാണ് ഇന്ത്യയിലെ ആദ്യ ട്രെയിൻ സർവീസ്.
- ഭാരതത്തിന്റ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ സഞ്ചരിക്കുന്ന ട്രെയിനാണ് ഹിമസാഗർ എക്സ്പ്രസ്സ്.
- ഇന്ത്യയിലെ സഞ്ചരിക്കുന്ന ആശുപത്രി എന്നറിയപ്പെടുന്ന ട്രെയിൻ ആണ് ജീവൻ രേഖ എക്സ്പ്രസ്സ് ( ലൈഫ് ലൈൻ എക്സ്പ്രസ്സ് )
- ഇന്ത്യയിലെ ആഡംബര വിനോദ സഞ്ചാര ട്രെയിൻ ആണ് പാലസ് ഓൺ വീൽസ്.
- വലുപ്പത്തിൽ ഏഷ്യയിൽ ഒന്നാമതും ലോകത്തിൽ രാണ്ടാമതുമാണ് ഇന്ത്യൻ റെയിൽവേ.
Comments
Post a Comment